എന്‍.എം.എം.എസ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നമതായി നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിന് ചരിത്ര വിജയം



നടുവണ്ണൂര്‍:
നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷയില്‍ നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിനു ചരിത്ര വിജയം.
പതിനാറു പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയാണ് സ്‌കൂള്‍ ജില്ലയില്‍ ഒന്നാമതെത്തിയത്. 129 കുട്ടികള്‍ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു.

കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചാണ് സ്‌കൂള്‍ മികച്ച വിജയം നേടിയത്. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി രണ്ടുമാസം നീണ്ട പരിശീലനവും നിശാക്യാമ്പും മോഡല്‍ പരീക്ഷകളും നടത്തിയിരുന്നു. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്ന ഈ പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ക്ക് നാല്പത്തിയെട്ടായിരം രൂപ ലഭിക്കും.

വിജയികള്‍ക്ക് സ്‌കൂളില്‍ നല്‍കിയ അനുമോദന യോഗം പി.ടി.എ പ്രസിഡന്റ് അക്ബര്‍ അലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ മോഹനന്‍ പാഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ അഷറഫ് പുതിയപ്പുറം, പി.ബി.അഭിത, ബി.ഷൈന്‍, മുസ്തഫ പാലോളി, ദീപ നാപ്പള്ളി, എം.പി. അബ്ദുല്‍ ജലീല്‍, എന്‍.കെ.രാകേഷ്, വിദ്യാര്‍ത്ഥികളായ ജ്വവല്‍, ബിശ്വാസ്, ദിയ സൈഫ, ആന്‍വിക, ദേവിക എന്നിവര്‍ സംസാരിച്ചു.