എൻ.എം.എം.എസ് പരീക്ഷയിൽ മികച്ച വിജയവുമായി നടുവണ്ണൂർ ഗവൺമെന്റ്‌ ഹയർ സെക്കണ്ടറി സ്‌കൂള്‍; സർക്കാർ വിദ്യാലയങ്ങളിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനം


Advertisement

നടുവണ്ണൂർ: നാഷണൽ മീൻസ് കം മെറിറ്റ് സ്കോർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷയിൽ നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാലയം ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് രണ്ടാമതുമാണ്‌. സംസ്ഥാന തലത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ 16 വിദ്യാർത്ഥികളാണ് 48,000 രൂപയുടെ സ്കോർഷിപ്പ് അർഹത നേടിയത്.

Advertisement

അനീഖ സഹ് വ നജീബ്, അർച്ചന.ജി.ഡി, ഹന സാദിഖ്, ഡി.എസ്.ഹരിനന്ദ്, എ.എസ്.അഷ്മിക, സി.കെ നിസ്വന, എസ്.അനൗഷ്ക ബാലൻ, എസ്.ജെ, ദ്രോണ ജയൻ, ഡി.ആർ.ആരാധ്യ, ആർ.വസുദേവ്, കെ.എ. തീർത്ഥ ലക്ഷ്മി, മുഹമ്മദ് മാസിൻ, ശ്വേത ലക്ഷ്മി, സൂര്യദേവ്, എസ്.സാൻവിയ, കെ.അനൈക സതീഷ് എന്നീ കുട്ടികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. സ്കൂളിൽ നടന്ന അനുമോദന യോഗം എസ്.എം.സി ചെയർമാൻ എൻ.ഷിബീഷ് ഉദ്ഘാടനം ചെയ്തു.

Advertisement

പ്രധാന അധ്യാപകൻ എൻ.എം മൂസക്കോയ അധ്യക്ഷത വഹിച്ചു. പി.ഷീന, എ.കെ സുരേഷ് ബാബു, പി.മുസ്തഫ, സി.മുസ്തഫ, ടി.പി അനീഷ്, വി.കെ നൗഷാദ്, പരിശീലന കൺവീനർ എം.പി അബ്ദുൽ ജലീൽ, സരിത, പി.കെ സന്ധ്യ, ബി.സുമ, പി.ബി അബിത, ഉണ്ണികൃഷ്ണൻ, ഷാജി കാവിൽ, സി.കെ ശൈലജ, സി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

Advertisement

Description: Naduvannur Government Higher Secondary School with excellent results in the NMMS examination