വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


നടുവണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗപരിശീലനം നല്‍കി നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ ബീ സ്മാര്‍ട്ട് ജി- ബാച്ച് എഡ്യുമിഷന്‍ ഇന്നവേഷന്‍ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസംഗ പരിശീലനം നല്‍കിയത്. ജെ. സി. ഐ. സോണ്‍ ട്രെയിനര്‍ ശ്രീനാഥ് ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശീലനം.

ഹെഡ്മാസ്റ്റര്‍ എന്‍. എം. മൂസക്കോയ,ബീ – സ്മാര്‍ട്ട് കോര്‍ഡിനേറ്റര്‍ കെ. ബൈജു, കെ. സുനിത, മുസ്തഫ പാലോളി, ഷാജി കാവില്‍ തുടങ്ങിയവരും പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.