കൊയിലാണ്ടിയിൽ ഇത്തവണ ഓണം കളറാകും; സാംസ്കാരിക പരിപാടികളും ഓണം വിപണന മേളയുമായി നഗരസഭയുടെ ‘നാഗരികം 2023’


കൊയിലാണ്ടി: നഗരസഭയുടെ ‘നാഗരികം 2023’ ഓണം വിപണന മേളയുടെ സംഘാടക സമിതി യോഗം ചേര്‍ന്നു. കൊയിലാണ്ടി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ടൗൺ ഹാളിൽ ആഗസ്ത് 19 മുതൽ 28 വരെ മേള നടക്കും.

മേളയുടെ ഭാഗമായി ഓണം വിപണനമേള, കലാസാംസ്കാരിക സദസ് എന്നിവ അരങ്ങേറും. വിവിധ മേഖലകളിലെ പ്രതിഭകൾ വേദിയെ സമ്പന്നമാക്കും. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷനായി.

നോർത്ത് സിഡിഎസ്‌ ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതം പറഞ്ഞു. ശശി കോട്ടിൽ, പി.കെ ഭരതൻ, അനീഷ് മണമ, സൗത്ത് സിഡിഎസ്‌ ചെയർപേഴ്സൺ വിബിന എന്നിവർ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി ലിജോയ് ലൂയിസ് ചടങ്ങിന് നന്ദി പറഞ്ഞു.