എം.ടി മലയാളത്തിന്റെ സുകൃതം; നന്തിയില്‍ ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ എം.ടി. അനുസ്മരണം
നന്തി ബസാര്‍: നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഎം.ടി. അനുസ്മരണം സംഘടിപ്പിച്ചു. നന്തി ടൗണില്‍ ചേര്‍ന്ന യോഗം പ്രശസ്ത നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖകരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു, നന്തി പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.വി.രാജന്‍ സംസാരിച്ചു. പള്ളിക്കര സ്മാരക ലൈബ്രറി സെക്രട്ടറി സുനില്‍കുമാര്‍ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. നന്തി പീപ്പിള്‍സ് ലൈബ്രറി സെക്രട്ടറി കെ. പ്രകാശന്‍ ( സെക്രട്ടരി പീപിള്‍സ് ലൈബ്രറി നന്തി സ്വാഗതവും നവരംഗ് ലൈബ്രറി സെക്രട്ടറി പ്രബിന നന്ദി പറഞ്ഞു.