കോഴിക്കോട് പുതിയങ്ങാടിയില്‍ കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: പുതിയങ്ങാടി കോയ റോഡ് പള്ളിക്ക് സമീപത്തുവെച്ച് ലഹരിവില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച സംഭത്തില്‍ പ്രതികള്‍ പിടിയില്‍. കോയ റോഡ് പള്ളിക്കണ്ടി അബ്ദുള്‍ ഷാമില്‍ (26), ഫമിത മന്‍സില്‍ റാസിഖ് (22) എന്നിവരാണ് പിടിയിലായത്. വെള്ളയില്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികള്‍ കുട്ടികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്നത് ചോദ്യം ചെയ്തത യാസിന്‍ (28) എന്ന യുവാവിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ നടക്കാവ് എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിതരണം ചെയ്തതിനും കേസ് നിലവിലുള്ളത്.

Summary: An incident in Kozhikode where the person who was interrogated selling drugs to children was stabbed; Two youths arrested