വര്‍ഷങ്ങളുടെ ഓര്‍മകള്‍, വിശേഷങ്ങള്‍ പറഞ്ഞും കേട്ടും അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുച്ചേര്‍ന്നു; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘ഓർമ്മകളിലെ എന്റെ നളന്ദ’ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമം
കൊല്ലം: വര്‍ഷങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുകൂടി. ഞായറാഴ്ച കൊല്ലം ചിറ ലേക്ക് വ്യൂവില്‍ സംഘടിപ്പിച്ച ‘ഓർമ്മകളിലെ എന്റെ നളന്ദ’ പരിപാടിയില്‍ 1960 മുതൽ നളന്ദയിൽ പഠിപ്പിച്ച അദ്ധ്യാപകരും പഠിച്ച വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്. സംഗമം കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു.
1960 കാലഘട്ടത്തില്‍ കൊയിലാണ്ടിയിൽ അധികവിദ്യാഭ്യാസത്തിനായി ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്നു നളന്ദ ട്യൂട്ടോറിയൽസ്. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ഗാന്ധിയനും ആദ്യകാല ബിഎ ഹോണേർസ് ബിരുദധാരിയുമായിരുന്ന പുളിങ്കുളത്തിൽ അച്യുതന് മാസ്റ്റര്‍ ആണ് നളന്ദയുടെ സ്ഥാപകന്‍.
കൊയിലാണ്ടിയുടെ സാമൂഹിക, സാംസ്കാരിക രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ നളന്ദ ഉന്നത വിദ്യാഭ്യാസ നേടിയ യുവതയുടെ ആദ്യകാല തൊഴിലാശ്രയ കേന്ദ്രമായിരുന്നു. മാത്രമല്ല അമേച്വർ നാടകങ്ങളും, ചൊൽക്കാഴ്ചകളും, ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളും ഉൾപ്പെടെ സാംസ്കാരിക രംഗത്തും നളന്ദ സജീവമായിരുന്നു. പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന നളന്ദ 1990കളുടെ അവസാനം വരെ പ്രവര്‍ത്തിച്ചിരുന്നു.
കെ.കരുണൻ സ്വാഗതം പറഞ്ഞു. നാരായണൻ പ്രയാഗ് അധ്യക്ഷത വഹിച്ചു. ഏഷ്യനെറ്റ് മുൻ സീനിയർ ന്യൂസ് എഡിറ്റർ എൻ.കെ രവീന്ദ്രൻ, എൻ.കെ ശിവദാസ്, കെ.വാസു, ഡോ.പ്രശാന്ത്, ജയരാജ് പണിക്കർ, ജ്യോതിലക്ഷി ജെ.ആർ തുടങ്ങിയവർ സംസാരിച്ചു.
Description: ‘My Nalanda in Memories’ Sangam at kollam