‘കേരളത്തിൽ യു.ഡി.എഫ് വർഗീയ കൂടാരമായി അധ:പതിച്ചു, കേരളത്തോടുള്ള കേന്ദ്രത്തിന്റെ ശത്രുതാ നിലപാട് അപലപനീയം’; മേപ്പയൂരിൽ കെ.കെ രാഘവൻ അനുസ്മരണ സമ്മേളളനത്തില്‍ എം.വി ജയരാജൻ


മേപ്പയൂർ: കേരളത്തോട് കേന്ദ്രം കാണിക്കുന്ന ശത്രുതാപരമായ നിലപാട് കേരളത്തിലെ സർക്കാരിനോട് അല്ല, മറിച്ച് കേരള ജനതയോട് ആണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മേപ്പയൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കെ.കെ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാ ദുരന്തം നടന്ന വയനാടിന് സഹായമില്ല. നമുക്ക് അർഹിക്കുന്നത് പോലും തരുന്നില്ല. കേരളത്തിൽ യുഡിഎഫ് വർഗ്ഗീയ കൂടാരമായി അധ:പതിച്ചു. ആർഎസ്എസിനേയും എസ്.ഡി.പി.ഐയേയും ഒപ്പം ജമാഅത്ത് ഇസ്ലാമിയേയും കൂടെ നിർത്തി യു.ഡി.എഫ് മത്സരിക്കുന്നു. അവർക്കെതിരെയുള്ള ഉറച്ച മതനിരപേക്ഷ രാഷ്ട്രീയം അതാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

സിപിഎം മേപ്പയൂർ നോർത്ത് ലോക്കൽ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.കുഞ്ഞമ്മദ്, സിപിഎം ഏരിയ സെക്രട്ടി എം.കുഞ്ഞമ്മദ്, പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.രാജൻ, പി.പി.രാധാകൃഷ്ണൻ, പി.സി.അനീഷ്, ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ് എന്നിവർ പ്രസംഗിച്ചു.

Description: MV Jayarajan at KK Raghavan memorial meeting in Meppayur