‘ദേശീയപാതയുടെ ശോചനീയാവസ്ഥയുണ്ടാക്കിയ യാത്രാക്ലേശത്തിന് പരിഹാരം കാണുക’; കൊയിലാണ്ടി എം.എല്‍.എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ്
കൊയിലാണ്ടി: ദേശീയപാതയുടെ ശോചനീയാവസ്ഥയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എം.എല്‍.എ ഓഫീസ് മാര്‍ച്ചുമായി മുസ്‌ലിം യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. ജൂലൈ 27 ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് മാര്‍ച്ച് നടക്കുക.
ദേശീയപാത നിര്‍മ്മാണം കാരണമുണ്ടായ വെള്ളക്കെട്ടിനും യാത്രാക്ലേശത്തിനും അടിയന്തര പരിഹാരം കാണുക, കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കുക, കൊയിലാണ്ടിയിലെ നിര്‍ദ്ദിഷ്ട കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന്‍ ഉടന്‍ സ്ഥലം ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്. ജനകീയ പ്രശ്‌നങ്ങളില്‍ എം.എല്‍.എ നിസ്സംഗത പുലര്‍ത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.