വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ നാടെങ്ങും വന്‍ പ്രതിഷേധം; പന്തംകൊളുത്തി പ്രകടനുവുമായി മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ
നടേരി: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ പന്തം കൊളുത്തി പ്രകടനം നടത്തി. കാവുംവട്ടത്ത് ബാഫഖി സൗധത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി ആളുകള്‍ അണിചേര്‍ന്നു
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സൈനുദ്ധീന്‍ കെടി, ജനറല്‍ സെക്രട്ടറി ഷമീര്‍ കരീം, ട്രഷറര്‍ സഹദ് പി.ടി, മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് അലി എം.കെ, ജനറല്‍ സെക്രട്ടറി റഹൂഫ് എം.പി ട്രഷറര്‍ ഫൈസല്‍ പി, ഇക്ബാല്‍ കെ.കെ, ഫിറോസ് പി.കെ, കെ.ടി.കെ മൊയ്ദി, മഹമൂദ് പി.ടി, താഹിര്‍ പി.സി, ജി.കെ.എംയ.സിസി നേതാവ് അസീസ് എം വി, പ്രവാസി ലീഗ് മുനിസിപ്പല്‍ സെക്രട്ടറി സുഹൈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.