പാവപ്പെട്ട രോഗികള്‍ക്ക് തുണയാകാന്‍ മുചുകുന്നില്‍ ശിഹാബ് തങ്ങള്‍ റിലീഫ് പ്രവര്‍ത്തനത്തിന് തുടക്കമിട്ട് മുസ്‌ലിം ലീഗ്


മുചുകുന്ന്: മുചുകുന്ന് നോര്‍ത്ത് ശാഖ മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് പ്രവര്‍ത്തനത്തിന് തുടക്കമായി. നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കുന്നത് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകരിച്ച ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നാട്ടിലെ പാവപെട്ട രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ്.

ഈ വര്‍ഷത്തെ റിലീഫ് പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എം.ടി മമ്മദില്‍ നിന്നും കമ്മറ്റി ചെയര്‍മാന് പി.എം.വി ഹംസ ഏറ്റുവാങ്ങി. ചടങ്ങില്‍ ഇ.കെ.കുഞ്ഞിമൂസ. റഫീഖ് വരിക്കോളി, ടി.യു.കെ.അബൂബക്കര്‍, സാലിം മുചുകുന്ന്, വരിക്കോളി അബൂബക്കര്‍, മുഹമ്മദ്.വി.കെ, കൂരിക്കണ്ടി കുഞ്ഞബ്ദുള്ള, ഹര്‍ഷാദ് തടത്തില്‍ വരിക്കോളി ഹസ്സന്‍, പി.വി.നവാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.