മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ സംഗമം


കൊയിലാണ്ടി: സ്വർണ്ണ-കറൻസി കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ മുസ്ലിം ലീഗ്. ഭരണകൂട-മാഫിയ കൂട്ടുകെട്ടിനെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മുസ്ലിം ലീഗ് നേതാവ് ടി.ടി.ഇസ്മയിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

സ്വർണ്ണ-കറൻസി കള്ളകടത്തിന് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായിട്ടും നാണമില്ലാതെ ആ സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയൻ രാജി വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.പി.മമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

മുസ്ലിം ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ.റിയാസ്, ജനറൽ സെക്രട്ടറി ഫാസിൽ നടേരി, മoത്തിൽ അബ്ദുറഹ്മാൻ, എ അസീസ്, എ കുഞ്ഞഹമ്മദ്, എ.പി റസാഖ്, കെ.എം നജീബ്, എ.എം ഹംസ, സദകത്തുള്ള കോട്ടക്കൽ, ഷഫീഖ് കാരേക്കാട്, നിസാർ മാടാക്കര, പി.എം റിയാസ്, വി.എം.ഹമീദ് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.