‘വൈദ്യുതി വില വർധനവിലൂടെ പിണറായി ഗവൺമെന്റ് വീണ്ടും ജനങ്ങളെ പൊറുതിമുട്ടിക്കുന്നു’; മേപ്പയ്യൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ ധര്‍ണയുമായി മുസ്ലീം ലീഗ്
മേപ്പയ്യൂർ: വൈദ്യുതി വില വർധനവിലൂടെ വീണ്ടും പിണറായി ഗവൺമെന്റ് ജനങ്ങളെ പൊറുതി മുട്ടിക്കുകയാണെന്ന് പേരാമ്പ്ര നിയോജകമണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ. വൈദ്യുതി ചാർജ് വില വർധനവിനെതിരെ മേപ്പയ്യൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ മുസ്ലീം ലീഗ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഓരോ ഘട്ടങ്ങളിലും നിത്യോപയോഗ സാധങ്ങൾ ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളിലും നികുതി വർധനവ് വരുത്തി. ഇപ്പോൾ വൈദ്യുതി ചാർജും വർധിപ്പിച്ചു കൊണ്ട് വീണ്ടും ജനങ്ങളെ പൊറുതി മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളെ അടിക്കടി സർക്കാർ പൊറുതി മുട്ടിക്കുന്ന പക്ഷം മുസ്‌ലിം ലീഗ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിസന്റ് അബ്ദുൽ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, തുറയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ടി.പി അബ്ദുൽ അസീസ് മാസ്റ്റർ, യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കൺവീനർ എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.കെ ഫസലുറഹ്മാൻ എന്നിവര്‍ സംസാരിച്ചു.
മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലീം ലീഗ് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ കീഴ്പോട്ട് പി.മൊയ്തീൻ സ്വാഗതവും ചെയർമാൻ കെ.എം കുഞ്ഞമ്മത് മദനി നന്ദിയും പറഞ്ഞു. ഹുസ്സയിൽ കമ്മന, വി.മുജീബ്, കുത്തലവി കുയിമ്പിൽ, കെ.പി മൊയ്തി, എൻ.എം കുഞ്ഞബ്ദുള്ള, സി.കെ അബ്ദുൽ അസീസ്, കുറ്റിയിൽ അബ്ദുൽ റസാഖ്, സത്താർ കീഴരിയൂർ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.