‘തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ലോകസഭ വോട്ടര്‍ പട്ടിക ഉപയോഗിക്കണം’; പേരാമ്പ്രയില്‍ ‘വോട്ടൊരുക്കം’ ശില്‍പ്പശാല സംഘടിപ്പിച്ച് മുസ്ലിം ലീഗ്


പേരാമ്പ്ര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന്റെ പട്ടിക ഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകൊള്ളണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വോട്ടൊരുക്കം ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകസഭാ വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്തവരെ വീണ്ടും ചേര്‍ക്കുന്നതും, വിചാരണക്ക് നേരിട്ട് ഹാജരാക്കുന്നതും പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍.കെ. മുനീര്‍, സി. മൊയ്തു, ടി.പി മുഹമ്മദ്, പി.കെ റഷീദ്, കെ.സി. മുഹമ്മദ്, ടി.കെ. നഹാസ്, മൊയ്തു വീര്‍ക്കണ്ടി, പി.കെ. റഹീം എന്നിവര്‍ പ്രസംഗിച്ചു, കെ.പി. റസാഖ് സ്വാഗതവും ആര്‍.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.