മൂടാടി ഗ്രാമപഞ്ചായത്തിലേയ്ക്ക് ബഹുജന മാര്‍ച്ച് നടത്തി മുസ്ലീം ലീഗ്
നന്തിബസാര്‍: മൂടാടി പഞ്ചായത്തില്‍ ഭരണസിമിതിയുടെ കെടുകാര്യസ്ഥതയെന്നാരോപിച്ച് ബഹുജന മാര്‍ച്ച് നടത്തി മുസ്ലീം ലീഗ്. സര്‍ക്കാര്‍ അനാസ്ഥമൂലം ജനങ്ങള്‍ കൊടും ദുരിതം അനുഭവിക്കുമ്പോള്‍ സി.പിഎം അടക്കം രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സിക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുതുകുനി മുഹമ്മദലി, കെ.കെ റിയാസ്, ഫാസില്‍ നടേരി, സി.കെ അബൂബക്കര്‍, പി റഷീദ, പി.പി കരീം, റഫീഖ് പുത്തലത്ത്, സുഹറ ഖാദര്‍, എ.വി ഹുസ്‌ന, നൗഫല്‍ നന്തി, വി.കെ.കെ റിയാസ്, റഫീഖ് ഇയ്യത്ത് കുനി, സിഫാദ് ഇല്ലത്ത്, പി.കെ സുനീത, സജിന പിരിശത്തില്‍, എടത്തില്‍ റഷീദ്, ഫൈസല്‍ പുളക്കൂല്‍, റനിന്‍ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. സാലിം മുചുകുന്ന് സ്വാഗതവും റബീഷ് പുളിമുക്ക് നന്ദിയും പറഞ്ഞു.