വയനാട് ദുരന്തഭൂമിയില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചത് മുപ്പതിലധികം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍; ആദരിച്ച് മുസ്ലീം ലീഗ്, ഒപ്പം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് പൊളിറ്റിക്കല്‍ സ്‌കൂള്‍ ഉദ്ഘാടനവും


പേരാമ്പ്ര: വയനാട് ദുരന്തമേഖലയില്‍ സേവനം അനുഷഠിച്ച വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ആദരിച്ച് മുസ്ലീം ലീഗ്. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് പൊളിറ്റിക്കല്‍ സ്‌കൂളും ഉദ്ഘാടനം ചെയ്തു.

മുപ്പതോളം അംഗങ്ങളാണ് വയനാട് ദുരിതമേഖലയില്‍ സേവനം അനുഷ്ഠിച്ചത്. പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. അരാഷ്ട്രീയ വാദത്തിനെതിരെയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം ശക്തമാക്കുമെന്നും ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ പാതയില്‍ രാഷ്ട്രത്തെസേവിക്കുന്നതില്‍ മുസ്ലിം ലീഗ് മാതൃകപരമായ ദൌത്യമാണ് നിര്‍വ്വഹിക്കുന്നതെന്നും ലീഗിന്റെ സത്യസന്ധതയും ആശയപ്രതിബദ്ധതയും പൊതു സമൂഹത്തിന്റെ പ്രശംസ നേടാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് ഇ.ഷാഹി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ജംഷീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി, കെ.പി റസാഖ് സ്വാഗതവും, ആര്‍.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ്, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, ടി.പി മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, സി.പി ഹമീദ്, വാളാഞ്ഞി ഇബ്രാഹിം, സി. മൊയ്തു, പി.കെ റഷീദ്, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.