വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായ അരിക്കുളം സ്വദേശിനി രുദ്രയെ അനുമോദിച്ച് മുസ്ലീം ലീഗ്


അരിക്കുളം: പി.എസ്.സി വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തല്‍ രുദ്ര ആര്‍.എസിനെ അനുമോദിച്ച് മുസ്ലിം ലീഗ് മാവട്ട് ശാഖ കമ്മിറ്റി.

പുതിയടത്ത് മീത്തല്‍ രാമചന്ദ്രന്റെയും ഷീബയുടെയും മകളാണ് രുദ്ര. ചടങ്ങില്‍ മുസ്ലീം ലീഗ് മാവട്ട് ശാഖ സെക്രട്ടറി പി. അസ്സന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍. പി.കെ കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ രുദ്രയ്ക്ക് ഉപഹാരങ്ങള്‍ നല്‍കി. കെ.എം മുഹമ്മദ് സകരിയ. എന്‍.പി. കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു. രുദ്ര. ആര്‍ എസ്. നന്ദി പറഞ്ഞു.

Summary: Muslim League felicitates Arikulam native Rudra who won first rank in Women Civil Excise Officer Examination.