സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകം; കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതക കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.കെ വിശ്വനെയാണ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതി പെരുവട്ടൂര്‍ സ്വദേശി അഭിലാഷിന് കര്‍ശന ഉപാധികളോടെ ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനെതിരെ കുടുംബവും സര്‍ക്കാറും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കുകയാണ്.
2024 ഫെബ്രുവരി 22നാണ് സത്യനാഥന്‍ കൊല്ലപ്പെടുന്നത്. സംഭവദിവസം രാത്രി പത്തുമണിയോടെ മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥനെ പ്രതി കുത്തികൊലപ്പെടുത്തുകയായിരുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സത്യനാഥന്റെ കഴുത്തിലും പുറത്തും നാലിലേറെ തവണ പ്രതി കുത്തുകയായിരുന്നു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
ഉടനെതന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ പുറത്തോന അഭിലാഷ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ മുമ്പ് സി.പി.എം പ്രവർത്തകനായിരുന്നു. എന്നാല്‍ ഒമ്പതുവർഷം മുമ്പ് പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇയാളെ പാർട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
Description: Murder of PV Satyanathan; A special public prosecutor has been appointed in the case