മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്; അഭിമുഖം 25ന്
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്ന് എച്ച്.എം.ഡി.സി യിലേക്ക് (പുണ്യഭവന്‍ ) മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 25ന് രാവിലെ 11 മണിക്ക് എച്ച്എം.ഡി.സിയില്‍ നടക്കും.
21 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും എട്ടാം ക്ലാസ്സ് പാസ്സായവര്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഇന്റര്‍വ്യൂ ദിവസം നേരിട്ട് നല്‍കണം.
വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാര്‍ കാര്‍ഡും സഹിതം താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനമാണ് എച്ച്.എം.ഡി.സി. ഫോണ്‍- 0495-2731632.
Descriptio: Multi-task Care Provider Vacancy; Interview on 25th