പതിനാലാം പഞ്ചവത്സര പദ്ധതി; ചർച്ചകളും ആസൂത്രണവുമായി മൂടാടി ഗ്രാമപഞ്ചായത്ത്


Advertisement

മൂടാടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ പദ്ധതി രേഖ അവതരിച്ചു.

Advertisement

ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ രഘുനാഥ് സംസാരിച്ചു. അവസ്ഥ രേഖ പ്രകാശനം എം.പി.ശിവാനന്ദൻ നിർവ്വഹിച്ചു. വിവിധ വിഷയങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തുകയും പദ്ധതി നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. ഗ്രാമസഭകളിൽ കരട് നിർദ്ദേശങ്ങൾ വിശദമായ ചർച്ചകൾക് വിധേയമാക്കി പദ്ധതി നിർദേശങ്ങൾ അന്തിമമാക്കും. മെയ് പതിനാറു മുതലാകും ഗ്രാമസഭകൾ ആരംഭിക്കുക.

Advertisement
Advertisement