കര്‍ഷകദിനാചരണം; മികച്ച കര്‍ഷകരെ ആദരിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മികച്ച കര്‍ഷരെ ആദരിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മികച്ച കാര്‍ഷിക പ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍ കുട്ടി, കര്‍ഷകര്‍, നാളികേരം – നെല്ല് – ക്ഷീരം – മസ്യം – പട്ടികജാതി- കര്‍ഷക തൊഴിലാളി – കര്‍ഷക ഗ്രൂപ്പുകള്‍ എന്നി മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിച്ചു.
കൂടാതെ തരിശ് രഹിത ചാക്കരപാടം പദ്ധതിയ്ക്ക് ആരംഭംകുറിച്ചു.


കൃഷി ഓഫീസര്‍ ഫൗസിയ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.പി ശിവാനന്ദന്‍, ദുല്‍ഖിഫില്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ബ്ലോക്ക് വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.കെ. മോഹനന്‍, എം.പി. അഖില, ടി.കെ. ഭാസ്‌കരന്‍, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, റഫീഖ് പുത്തലത്ത,് പാര്‍ട്ടി പ്രതിനിധികളായ കെ.സത്യന്‍, രാമകൃഷണന്‍ കിഴക്കയില്‍, സന്തോഷ് കുന്നുമ്മല്‍, വിനോദ് വി.എം, പി.എം ബി. നടേരി, വി.വി. ബാലന്‍, കെ.കെ. റിയാസ് എന്നിവര്‍ സംസാരിച്ചു.