വയനാടിന് കൈത്താങ്ങാവാന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്


മൂടാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. കൂടാതെ മെമ്പര്‍മാരുടെ ഒരു മാസത്തെ ഹോണറേറിയം വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഭരണ സമിതി യോഗത്തില്‍ സെക്രട്ടറി എം.ഗിരീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷ രായ എം.പി. അഖില – എം.കെ. മോഹനന്‍, ടി.കെ. ഭാസ്‌കരന്‍, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, ലതിക പുതുക്കുടി, പി.പി. കരീം റഫീഖ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.