മധുരിക്കും ഓർമ്മകളെ തലോടി, കുസൃതികൾ പങ്കിടാൻ അവർ ഒത്തുകൂടി; മുചുകുന്ന് ആർട്സ് കോളേജ് സൗഹൃദ കൂട്ടായ്മയ്ക്ക് പങ്കിടാനുള്ളത് ഇരുപത്തിനാല് വർഷങ്ങൾ പിന്നിടുന്ന ഓര്‍മകള്‍
കൊയിലാണ്ടി: ഇണങ്ങിയും, പിണങ്ങിയും ,കുസൃതി കാണിച്ചും കഴിഞ്ഞ ബാല്യ കാലത്തിന്റെ മധുര സ്മരണകൾ പങ്കിടാൻ അവർ വീണ്ടും ഒത്തുകൂടി. നാടിന് അക്ഷരവെളിച്ചം പകരുന്ന മുചുകുന്ന് ആർട്സ് കോളേജിൽ 1998-99 എസ്.എസ്.എൽ.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുകൂടിയത്.
ഇരുപത്തിനാല് വർഷങ്ങൾ പിന്നിടുന്ന ഓര്‍മകള്‍ പങ്കിട്ട്, പഴയ കുട്ടികാലം അയവിറക്കി കൊയിലാണ്ടി രംഭ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദകൂട്ടായ്മ രാമകൃഷ്ണൻ മാസ്‌റ്റർ കിഴക്കെയിൽ ഉദ്ഘാടനം ചെയ്തു. വിനീഷ് കെ അധ്യക്ഷത വഹിച്ചു.
മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ സി, അധ്യാപകരായിരുന്ന ഹരി, സുകു, ബാലകൃഷ്ണൻ, വിനു, സുരേന്ദ്രൻ, രാധാകൃഷ്ണൻ, സജീവൻ , നവാസ്, ദിനേശൻ, രാധാകൃഷ്ണൻ തെറ്റത്തു, ഷൈനി എന്നിവർ ആശംസയർപ്പിച്ചു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ സ്വാഗതവും ബിജേഷ് നന്ദിയുമർപ്പിച്ചു.