എം.ടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ


കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം.ടി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.

ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Description: MT Vasudevan Nair in critical condition