എം.ടിയുടെ ഓര്‍മ്മയില്‍ മേപ്പയ്യൂര്‍; പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗനജാഥയും
മേപ്പയൂര്‍: വിശ്വസാഹിത്യകാരന്‍ എം.ടി.യുടെ നിര്യാണത്തില്‍ മേപ്പയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ, സ്ഥിരം സമിതി അധ്യക്ഷരായ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വി.സുനില്‍, വി.പി.രമ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞി രാമന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.എം.ദാമോദരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.അനീഷ്, ആര്‍.ജെ.ഡി മണ്ഡലം പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി, എന്‍.സി.പി ജില്ലാ കമ്മിറ്റി അംഗം ഇ.കുഞ്ഞിക്കണ്ണന്‍, എം.എം.അഷറഫ് കെ. കുഞ്ഞിക്കണ്ണന്‍, എം.കെ. രാമചന്ദ്രന്‍, മധു പുഴയരികത്ത്, എ.ടി.സി. അമ്മത്, പഞ്ചായത്ത് സെക്രട്ടറി വി.വി.പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Summary: MT Vasudean nair death Panchayat-led all-party condolence meeting and silent march