ഓളവും തീരവും, നിർമ്മാല്യം; കൊയിലാണ്ടിയിൽ എം.ടി.ഫിലിം ഫെസ്റ്റിവൽ


Advertisement

കൊയിലാണ്ടി: നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നാഗരികത്തിൽ എം.ടി.ഫിലിം ഫെസ്റ്റിവൽ നടന്നു. കടവ്, ഓളവും തീരവും, നിർമ്മാല്യം എന്നീ സിനിമകളായിരുന്നു ടൗൺ ഹാളിൽ പ്രദർശിപ്പിച്ചത്. വൈകീട്ട് നടന്ന സാംസ്കാരിക സദസ്സ് ചലച്ചിത്ര നടൻ അഡ്വ: സി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.എ. ഇന്ദിര, രജീഷ് വെങ്ങളത്തു കണ്ടി, ജിഷ, മെമ്പർ സെക്രട്ടറി വി.രമിത, എൻ.ഇ.ഹരികുമാർ, വി.കെ.രേഖ, സി.ഡി.എസ് അധ്യക്ഷതയ കെ.കെ.വി ബിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.

Advertisement

Related News-അറബനമുട്ട്, കോൽക്കളി ഇശൽ, മുട്ടിപ്പാട്ട്; കൊയിലാണ്ടിക്കാരെ ആവേശത്തിലാക്കി നാഗരികം ഫെസ്റ്റിലെ കലാസാംസ്‌കാരിക പരിപാടികൾ

ഓഗസ്റ്റ് 19 മുതൽ 27 വരെ ടൗണ്‍ഹാളില്‍ നഗരസഭയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടക്കുന്നത്. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. വിവിധ ദിവസങ്ങളായി കലാസാംസ്‌കാരിക പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അറബനമുട്ട്, കോൽക്കളി ഇശൽ, മുട്ടിപ്പാട്ട് എന്നിവയും അരങ്ങേറിയിരുന്നു. വൈകുന്നേരം 5 മണി മുതലാണ് കലാസാംസ്‌കാരിക സദസുകള്‍ നടക്കുന്നത്.

Advertisement

Summary: MT Film Festival at Onam Fest of Koyilandy Municipality