റോഡിലെ കുഴികളും അശാസ്ത്രീയമായ ഗതാഗതഗ നിയന്ത്രണവും; വെങ്ങളം – തിരുവങ്ങൂർ ദേശീയ പാതയിലെ ഗതാഗത പ്രശ്നത്തിന് പരിഹാര വേണമെന്ന് എംഎസ്എഫ്
കൊയിലാണ്ടി: വെങ്ങളം – തിരുവങ്ങൂർ ദേശീയ പാതയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് ആർടിഒയ്ക്കും കൊയിലാണ്ടി സബ് ഇൻസ്പെക്ടർക്കും പരാതി നൽകി എംഎസ്എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ വെങ്ങളം – തിരുവങ്ങൂർ ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു.
തിരുവങ്ങൂരിലെ റോഡുകളിലെ ചെറുതും വലുതുമായ കുഴികൾ വെള്ളക്കെട്ട് കാരണം പലപ്പോഴും തിരിച്ചറിയാൻ കഴിയാത്തതിനാൽ വാഹനങ്ങൾ ഇത്തരം കുഴികളിൽ പതിക്കുന്നത് പതിവാണ്. ഗതാഗത തടസ്സം കാരണം വാഹനങ്ങൾ നടപ്പാതയിലൂടെ ഓടിക്കുന്നതും അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
3500 ഓളം കുട്ടികൾ പഠിക്കുന്ന തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കും ഇത് കാരണം ബുദ്ധിമുട്ടിലാണ്. സ്വകാര്യ ബസ്സിലും മറ്റു വാഹനത്തിലുമായി വരുന്ന തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥികൾ ഗതാഗതക്കുരുക്ക് കാരണം രാവിലെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുന്നത്.
അതുപോലെ തന്നെ സർവീസ് റോഡിനോട് ചേർന്നു നിർമ്മിച്ച ഫുട്ട് പാത്തിലൂടെ വാഹനം കടന്നു പോകുന്നതു വഴി ചെറിയ കുട്ടികൾ ഉൾപ്പടെ ഉള്ളവർക്ക് നടന്നു പോകാൻ പോലുമുള്ള സൗകര്യമില്ലാതായിരിക്കുകയാണ്. ദേശീയ പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും അശാസ്ത്രീയമായ ഗതാഗതഗ നിയന്ത്രണവുമാണ് ഈ ദുരിതങ്ങളുടെ കാരണം. വലിയൊരു അപകടം ഉണ്ടാവുന്നതിന് മുമ്പ് ഇതിനൊരു പ്രശ്ന പരിഹാരം കാണണമെന്നാണ് എംഎസ്എഫിന്റെ ആവശ്യം.
ചെങ്ങന്നൂരില്‍ വിദ്യാർഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു