വയനാട്ടിലെ ദുരിതബാധിതരെ ചേര്‍ത്ത് പിടിക്കാന്‍ എം.എസ്.എഫ്; കൊയിലാണ്ടിയിലെ വീടുകളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും കൈമാറി


കൊയിലാണ്ടി: വയനാട്ടിലെ ഉരുള്‍പ്പെട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായവുമായി എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. എം.എസ്.എഫ് നേതൃത്വത്തില്‍ പുതിയ വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ശേഖരിച്ച് വയനാട്ടിലെ ക്യാമ്പിലേക്ക് കൈമാറി.

കൊയിലാണ്ടിയിലെ ഓരോ വീടുകളില്‍ നിന്നും എം.എസ്.എഫ് പ്രവര്‍ത്തകര്‍ ശേഖരിച്ച വസ്തുക്കളാണ് വയനാട്ടില്‍ എത്തിച്ചത്. എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം, മണ്ഡലം പ്രസിഡന്റ് ഷിബില്‍ പുറക്കാട്, സിഫാദ് ഇല്ലത്ത്, റഫ്ഷാദ് വലിയമങ്ങാട്, റെനിന്‍ അഷറഫ്, ഇല്യാസ് കവലാട്, മിസാജ് കോളിയോട്ട്, നാദിര്‍ പള്ളിക്കര, സജാദ് പയ്യോളി, റാഷിദ് വെങ്ങളം, തൂഫൈല്‍ വരിക്കോളി, സന പുറക്കാട്, നിസാം കൊയിലാണ്ടി, സിനാന്‍ തച്ചങ്കുന്ന്, നബീഹ് അഹമ്മദ്, എന്നിവര്‍ നേതൃത്വം നല്‍കി.