പങ്കെടുത്തത് 12 ടീമുകള്‍; കൊയിലാണ്ടിയില്‍ നിറഞ്ഞ പങ്കാളിത്തവും കാണികളുടെ ആവേശവും കൊണ്ട് ശ്രദ്ധേയമായി എം.എസ്.എഫ് ബാലകേരളം ചങ്ങാതിക്കൂട്ടം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
കൊയിലാണ്ടി: എം.എസ്.എഫ് ബാലകേരളം ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ അവസാനം. 15 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും അവേശം വിതറി. നിറഞ്ഞ പങ്കാളിത്തവും കാണികളുടെ അവേശവും ടൂര്‍ണ്ണമെന്റിന്റെ മാറ്റ് വര്‍ധിപ്പിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ടീം സൊളാസ്-കോ വിജയിച്ചു.
ചങ്ങാതിക്കൂട്ടം പരിപാടിയുടെ കൊയിലാണ്ടി മുനിസിപ്പല്‍ തല ഉദ്ഘാടനം 37ാം വാര്‍ഡില്‍ വെച്ച് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി നിര്‍വഹിച്ചു. ആദില്‍ കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ആസിഫ് കലാം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കിക്കോഫ് ചെയ്ത് തുടക്കം കുറിച്ചു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എന്‍.ഇ.മുഹമ്മദ് ഹാജി ആശംസ അര്‍പ്പിച്ച് സംസാരിച്ചു. നിഹാല്‍ കലാം സ്വാഗതവും ആദില്‍ റിസ്വാന്‍ നന്ദിയും പറഞ്ഞു.
ടീം റിയല്‍ ഷൂട്ടേഴ്‌സ് റണ്ണേഴ്‌സ് അപ് ആയി. വിജയികള്‍ക്കുള്ള മര്‍ഹൂം ഇയ്യഞ്ചേരി ബീരാന്‍കുട്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി നിയോജക മണ്ഡലം ാളെ പ്രസിഡണ്ട് സാബിത്ത് നടേരി വിതരണം ചെയ്തു. മര്‍ഹൂം സി.കെ.ഹസ്സന്‍കുഞ്ഞി മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫി മുനിസിപ്പല്‍ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് വിതരണം ചെയ്തു. മുനിസിപ്പല്‍ ഭാരവാഹികളായ സഈദ്, നിസാം, വാര്‍ഡ് ഭാരവാഹികളായ ജദീര്‍, റഷ്മില്‍, ഹാദി, മിന്‍ഹാജ്, ഷിനാസ്, നിയാസ്, റക്കീബ്, മാസിന്‍, ജാബിര്‍, തുടങ്ങിയര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.