കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം, സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം’; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.പി ഷാഫി പറമ്പില്‍

കൊയിലാണ്ടി: ഇന്റര്‍സിറ്റി ഉള്‍പ്പെടെ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, കൊയിലാണ്ടി സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം.പി.

കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും കൊയിലാണ്ടി സ്റ്റേഷന്‍ ഈ ഭരണ കാലയളവില്‍ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഉള്ള ദൂരം കൊണ്ട് തന്നെ കൂടുതല്‍ ട്രെയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പനുവദിക്കേണ്ടതിന്റെ അനിവാര്യത എം.പി മന്ത്രിയെ അറിയിച്ചു.

ക്രിസ്തുമസ്സ് സീസണില്‍ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് വിവിധ നഗരങ്ങളില്‍ നിന്നും ഏര്‍പ്പാട് നല്‍കുമെന്നും കോഴിക്കോട് വഴി പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എം.പി ക്ക് ഉറപ്പ് നല്‍കി.

മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി, എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി, നേത്രാവതി എക്‌സ്പ്രസ്,മംഗ്‌ളൂര്‍ ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസ്, പുതുച്ചേരി എക്‌സ്പ്രസ് (വിക്കിലി ) ഭാവനഗര്‍ ( വീക്കിലി)എക്‌സ് പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്.

ഇന്റര്‍സിറ്റി ഉള്‍പ്പെടെ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, കൊയിലാണ്ടി സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം.പി.