ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കം; പഞ്ചായത്തിന് മുന്നില്‍ ബഹുജന പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി
പേരാമ്പ്ര: ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി. കടിയങ്ങാട് കടിയങ്ങാട് പച്ചിലക്കാട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.
ദേശീയ ആരോഗ്യ മിഷന്റെ 55 ലക്ഷം രൂപ 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ചിരുന്നു. ഈ തുക കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന സബ്ബ് സെന്ററിനാണ് അനുവദിച്ചതെന്നും ഇത് മറ്റൊരിടത്തേക്ക് മാറ്റാന്‍ അനുവദിക്കുകയില്ലെന്നും, ഭരണ സമിതിയുടെ അനാസ്ഥ മൂലം പ്രവര്‍ത്തി അരംഭിക്കാത്തതിനാല്‍ ഫണ്ട് ലാപ്സായി പോകുമെന്നും ആരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ബഹുജന പ്രതിഷേധം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനേരി നസീര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് എസ് സുനന്ദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷ്റഫ്, വി.പി ഇബ്രാഹിം, എന്‍.കെ ചന്ദ്രന്, പാളയാട്ട് ബഷീര്‍, ഇ.വി ശങ്കരന്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇല്ലത്ത് അഷ്റഫ്, സി.കെ ലീല, വിജയന് ചാത്തോത്ത്, ഇബ്രാഹിം പുല്ലാക്കുന്നത്ത്, ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ എന്‍.എം രവീന്ദ്രന്, എന്‍. ജയശീലന്‍, റഷീദ് കരിങ്കണ്ണിയില്‍, മാക്കൂല്‍ ഇബ്രായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. മുബഷിറ, ഇ.ടി സരീഷ്, കെ.എം ഇസ്മായില്‍, വി.കെ ഗീത, കെ.ടി മൊയ്തീന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കടിയങ്ങാട് ടൗണില്‍ നടന്ന പ്രകടനത്തിന് സന്തോഷ് കോശി, ഇ.എന്‍ സുമിത്ത്, കെ.പി ശ്രീധരന്, ജമാല്‍ ഒ.സി, അമ്മദ് പി, സഫിയ പടിഞ്ഞാറയില്‍, ഷിജി ടി.പി, ഷൈജ രാജീവന്, രജിന പി.എം, സുഹറ ചേക്കു, മൂസ മറിയം പാറെമ്മല്‍, നാരായണി കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Summary: Move to shift Changaroth Public Health Centre; Action committee with mass protest in front of Panchayat.