പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍


Advertisement

കൊയിലാണ്ടി: പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെ അയല്‍വാസിയായ സ്ത്രീയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

ഇന്ന് രാവിലെ മുതല്‍ ഇരുവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസന്നയും മകനും രണ്ട് മുറികളിലായാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടന്‍തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Advertisement

കൊയിലാണ്ടി സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു.

Advertisement

പ്രസന്നയുടെ ഭര്‍ത്താവ് അശോകന്‍ പത്ത് വര്‍ഷം മുമ്പ് ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. മൂത്ത മകന്‍ പ്രശോഭ് മുമ്പ് ഒരു വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെടുകയുമായിരുന്നു. പ്രശാന്ത് ടൈല്‍സ് പണിക്കാരനായിരുന്നു.