പങ്കെടുത്തത് ഇരുനൂറിലധികം പേര്‍; സഹാനി ഹോസ്പിറ്റല്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
നന്തി ബസാര്‍: ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് സഹാനി ഹോസ്പിറ്റല്‍. അഡ്വ. ഇബ്രാഹിം, ഉസ്താദ് നൗസിഫ് എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുകയും റംസാന്‍ സന്ദേശം പകര്‍ന്നു നല്‍കുകയും ചെയ്തു.
ചടങ്ങില്‍ മലബാര്‍ മെഡിക്കല്‍ കോളേജ്, സഹാനി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അനില്‍ കുമാര്‍ വള്ളില്‍, അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ മോഹനന്‍, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍, ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മാനേജര്‍ ഫസ്‌ന പി തുടങ്ങിയവര്‍ സംസാരിച്ചു.
ഇരുന്നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ സമീപപ്രദേശത്തുള്ള മഹല്ല് കമ്മിറ്റി ഭാരവാഹികളും നന്തി ബസാര്‍ലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.