ആരോഗ്യ പ്രവർത്തനങ്ങളിൽ ജില്ലയിൽ നമ്പർ വണ്ണായി മൂടാടി; ആർദ്ര കേരള പുരസ്കാരം നേടി


മൂടാടി: ആർദ്രദയോടെ മികവുറ്റ സേവനം എന്നതാണ് ആരോഗ്യ രംഗത്ത് മൂടാടിയോടെ സമീപനം. മികച്ച ആരോഗ്യ പ്രവർത്തനങ്ങൾക്ക് മൂടാടിക്ക് അംഗീകാരവുമായി കേരളം സർക്കാർ. മികച്ച ആരോഗ്യപ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് മൂടാടി ഗ്രാമപഞ്ചായത്ത് ആർദ്ര കേരള പുരസ്കാരം നേടി.

ആരോഗ്യരംഗത്തെ പ്രൊജക്റ്റുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മികച്ച വാക്സിനേഷൻ സംവിധാനം, പകർച്ച വ്യാധികളുടെ നിയന്ത്രണം, ആരോഗ്യ സ്ഥാപനങ്ങളായ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രികളുടെ മികച്ച സംഘാടനം എന്നീ ഘടകങ്ങളെല്ലാം ചേർന്നാണ് മൂടാടിക്ക് അവാർഡ് നേടി കൊടുത്തത്.

മികച്ച ആരോഗ്യ പ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങൾക് കേരള സർക്കാർ നൽകുന്ന അവർഡാണിത്. 5 ലക്ഷം രൂപയാണ് അവാർഡ് തുക. അവാർഡ് ലഭിക്കാൻ കൂട്ടായി പരിശ്രമിച്ച ഭരണ സമിതിയെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായി പ്രസിഡൻ്റ് സി.കെ ശ്രീകുമാർ അറിയിച്ചു.