മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്; മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പുതിയ ഓഫീസ് തുറന്നു
മൂടാടി: സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. മൂടാടി ടൗണില്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സുമതി നിര്‍വ്വഹിച്ചു.
കലാ-സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് സ്‌നേഹ ഗ്രാമം റസിഡന്‍സ് അസോസിയേഷന്‍. മെഡിക്കല്‍ ക്യാമ്പുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം അസോസിയേഷന്റെ നേതൃതൃത്വത്തില്‍ നടത്തികഴിഞ്ഞു.
ഈ വരുന്ന ഏപ്രില്‍ 17നാണ് അസോസിയേഷന്റെ വാര്‍ഷികാഘോഷം. ഇതിന്റെ ഭാഗമായുള്ള ഒരുക്കത്തിലാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. അസോസിയേഷന്‍ പ്രസിഡണ്ട് കെ.പി ബാബുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശൻ പട്ടേരി സ്വാഗതം പറഞ്ഞു. കെ.എം ചന്ദ്രൻ, രാധാകൃഷ്ണൻ കണിയംകണ്ടി, സിൻസി സുരേഷ് നാരായണൻ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.
Description: Moodadi Sneha Gramam Residence Association opens new office