ഈദ് പ്രാര്‍ത്ഥനയ്‌ക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും; ലഹരിയും അക്രമവും ഇസ്‌ലാം നിഷിദ്ധമാക്കിയതാണെന്ന് ഓര്‍മ്മപ്പെടുത്തി് മൂടാടി സലഫീ സെന്ററിന്റെ ഈദ്ഗാഹ്
മൂടാടി: സലഫീ സെന്ററിന്റെ കീഴില്‍ ഈദ്ഗാഹും ലഹരി വിരുദ്ധപ്രതിജ്ഞയും സംഘടിപ്പിച്ചു. പി.കെ.മൊയ്തു ഹാജി മെമ്മോറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി നടന്നത്.
മൗലവി അബ്ദുല്‍ലത്തീഫ് ബാഖവി നമസ്‌ക്കാരത്തിനും ഈദ്പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി
മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതും സഹിഷ്ണുതയുമാണ് ഇസ്ലാമിന്റെ മുഖമുദ്ര എന്നും ലഹരിയും അക്രമവും ഇസ്ലാം നിഷിദ്ധമാക്കിയതും സമൂഹം വിട്ടുനില്‍ക്കേണ്ടതാണെന്നും ഈദ് സന്ദേശത്തില്‍ മൗലവി ഓര്‍മപ്പെടുത്തി