തദ്ദേശതെരഞ്ഞെടുപ്പ് മുന്നൊരുക്കത്തില്‍ മുസ്ലീം ലീഗ്; മൂടാടി പഞ്ചായത്ത് ലീഡേഴ്‌സ് മീറ്റ് ഒക്ടോബര്‍ രണ്ടിന്; സംഘാടക സമിതി യോഗം ചേര്‍ന്നു
കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി തദ്ദേശതെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ലീഡേഴ്‌സ് മീറ്റ് ഒക്ടോബര്‍ രണ്ടിന് നടക്കും. ലീഡേഴ്‌സ് മീറ്റ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മുചുകുന്ന് നോര്‍ത്തില്‍ സംഘാടക സിമിതിയോഗം ചേര്‍ന്നു.
മുചുകുന്ന് നോര്‍ത്ത് അകലാപുഴ ലേക്ക് വ്യൂ പാലസില്‍ വെച്ച് ലീഡേഴ്‌സ് മീറ്റ് നടക്കും. രാവിലെ 9 മണിമുതല്‍ വൈകീട്ട് 4 മണിവരെ നടക്കുന്ന ക്യാമ്പില്‍ വാര്‍ഡ്, ശാഖ പാര്‍ട്ടിയുടെയും പോഷക സംഘടന ഭാരവാഹികളും പങ്കെടുക്കും. ലീഡേഴ്‌സ് മീറ്റ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാനസിക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും. ചര്‍ച്ച, സംഘടന ക്ലാസുകള്‍ എന്നിങ്ങനെ വിവിധ സെഷനുകളിലായി നടക്കും. മുസ്ലിംലീഗ് സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
മുചുകുന്ന് നോര്‍ത്തില്‍ ചേര്‍ന്ന സംഘാടക സിമിതിയോഗം ഖത്തര്‍ കെ. എം.സി.സി ജില്ലാ വൈസ്പ്രസിഡണ്ട് നബീല്‍ നന്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. യൂവി മാധവന്‍, കാട്ടില്‍ അബൂബക്കര്‍, പി.കെ മുഹമ്മദലി, റഫീഖ് ഇയ്യത്ത്കുനി, സാലിം മുചുകുന്ന്, തടത്തില്‍ റഹ്‌മാന്‍, സി.വി മുനീര്‍, ജിഷാദ് വിരവഞ്ചേരി, കുഞബ്ദുള്ള കെ, ജംഷീര്‍ മുചുകുന്ന്, അന്‍സാര്‍ മുചുകുന്ന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എടത്തില്‍ റഷീദ് സ്വാഗതവും വര്‍ദ് അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.