കൂട്ടായ്മയുടെ ചേലും ചോളവും: ചെങ്കല്‍ ക്വാറിയില്‍ ചോളം കൃഷിയുമായി മൂടാടിയിലെ പെൺകൂട്ട്
മൂടാടി: ചെങ്കല്‍ ക്വാറിയില്‍ ചോളം കൃഷിയുമായി മൂടാടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എ.കെ.എസ്.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ചെറു ധാന്യ കൃഷി വിപുലീകരണത്തിന്റെ ഭാഗമായാണ് വാര്‍ഡ് മെമ്പര്‍ കെ.പി ലതയുടെ നേതൃത്വത്തില്‍ ചോളം കൃഷിക്ക് തുടക്കം കുറിച്ചത്.
പത്ത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന നീലഞ്ചേരി സംഘമാണ് കൃഷി നടത്തുന്നത്. മുമ്പ് മുത്താറി പോലുള്ള കൃഷികള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒമ്പതാം വാര്‍ഡില്‍ ആദ്യമായാണ് ചോളം കൃഷി ചെയ്യുന്നത്. പദ്ധതിയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഇത്തവണ ചോളം കൃഷി ചെയ്തു നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചെങ്കല്‍ ക്വാറിയില്‍ തന്നെ കൃഷിയിറക്കാം എന്ന തീരുമാനത്തിലെത്തിയത്.
കോയിത്താനത്ത് പറമ്പിൽ ചെങ്കൽ ഖനനം നടത്തിയ സ്ഥലത്താണ് കൃഷിയിറക്കിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് വിത്തിടൽ നടത്തി ഉത്ഘാടനം ചെയ്തു. പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു,
ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജി വാനന്ദൻ മാസ്റ്റർ, അബ നീഷ്, വാർഡ് മെമ്പർ മാരായ ലതിക, സുനിത, മൂടാടി കൃഷി ഓഫീസർ ഫൗസിയ, കെ.പി ലത, സാവിത്രി പി എന്നിവർ സംസാരിച്ചു.