വിവാഹം പോലുള്ള ആഘോഷങ്ങള്‍ മുന്‍കൂട്ടി അറിയിക്കുക; മഞ്ഞപ്പിത്തം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ പാചകതൊഴിലാളികളുടെയും ഉത്സവആഘോഷകമ്മിറ്റി ഭാരവാഹികളുടെയും ഹോട്ടല്‍ മറ്റ് ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെയും അടിയന്തരയോഗം വിളിച്ചുചേര്‍ത്തു.
വിവാഹം മറ്റ് ആഘോഷങ്ങള്‍ മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തരെ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേങ്ങള്‍ തേടണമെന്നും അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, വ്യക്തിശുചിത്വം ഉണ്ടാവണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ചാറിയത് ആയിരിക്കണെന്നും തിളപ്പിച്ചാറിയ വെള്ളത്തില്‍ അല്ലാത്ത വെല്‍കം ഡ്രിങ്ക്, ഐസ് എന്നിവ ഉപയോഗിക്കരുതെന്നും കര്‍ശനമായ നിര്‍ദേശം നല്‍കി.
നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ അറിയിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിന് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സത്യൻ, അമിത, മുജീബ് എന്നിവർ സംസാരിച്ചു.
Description: moodadi Gram Panchayat with strict instructions in case of increasing jaundice