നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ മൂടാടി ഗോഖലെ യു.പി സ്‌കൂള്‍; ഒരുക്കങ്ങള്‍ തുടങ്ങി


മൂടാടി: നൂറാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ മൂടാടി ഗോഖലെ യു.പി സ്‌കൂള്‍. 1925ലാണ് ഗോഖലെ യു.പി സ്‌കൂള്‍ സ്ഥാപിതമായത്. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗതസംഘ രൂപീകരണ യോഗം സ്‌കൂളില്‍ നടന്നു.

വാര്‍ഡ് മെമ്പര്‍ അഡ്വ. ഷഹീര്‍ ചെയര്‍മാനും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ടി.സുരേന്ദ്രകുമാര്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി രഘുമാസ്റ്റര്‍, സാമ്പത്തിക കാര്യ കമ്മിറ്റി ചെയര്‍മാനായി അഡ്വ.ഷഹീര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി സലാം കൊളാറ എന്നിവരെയും തെരഞ്ഞെടുത്തു.

ഹെഡ്മാസ്റ്റര്‍ ടി.സുരേന്ദ്രകുമാര്‍, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റിയാസ്, വാര്‍ഡ് മെമ്പര്‍മാരായ അഡ്വ.ഷഹീര്‍, സുമിത, രഘുമാസ്റ്റര്‍, പി.കെ.ദാസന്‍, സത്യന്‍കാട്ടില്‍, പിടി.ഉണ്ണി, സലാം കൊളാറ, സത്യന്‍ കൊളാറ, വഹീദ.എം.സി, ബിജുകുമാര്‍, റഷീദ്, ടി.കെ.ബീന എന്നിവര്‍ സംസാരിച്ചു.