വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും അപകട മുഖത്തെ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റി പരിശീലനവും; സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മൂടാടി എ.കെ.ജി സാമൂഹ്യ സേവന കേന്ദ്രം
നന്തി ബസാര്‍: മൂടാടി എ.കെ.ജി സാമൂഹ്യ സേവന കേന്ദ്രം പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു മരുന്നു നല്‍കി.
അപകട മുഖത്തെ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റി വളണ്ടിയര്‍മാര്‍ക്ക് പരിശീലന ക്ലാസ് നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.ശരത് സ്വാഗതം പറഞ്ഞു. സഗിന അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടര്‍ എ.കെ.രമേശ്, കെ.സീനത്ത്, പി.വി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.