പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ മൂടാടിയില്‍


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. സെമിനാര്‍ കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. കരട് പദ്ധതി രേഖ, വികസന രേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

പദ്ധതി രേഖ അവതരണം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.മോഹനനും നയസമീപനരേഖ അവതരണം ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.കെ.രഘുനാഥനും നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഖില.എം.പി, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഭാസ്‌ക്കരന്‍, പന്തലായനി ബ്ലോക്ക് മെമ്പര്‍ ചൈത്ര വിജയന്‍, വാര്‍ഡ് മെമ്പര്‍മാരായ പപ്പന്‍ മൂടാടി, പി.പി.കരീം എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കുമാര്‍.ടി നന്ദിയും പറഞ്ഞു.