മാസപ്പടി വിവാദം; മുഖ്യമന്ത്രി രാജി വെയ്ക്കുക, കുരുടിമുക്കില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
അരിക്കുളം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുരുടിമുക്കില്‍ പ്രതിഷേധ പ്രകടനം നടന്നു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, ബ്‌ളോക്ക് കമ്മറ്റി ഭാരവാഹികളായ കെ.അഷറഫ് മാസ്റ്റര്‍, ശ്രീധരന്‍ കണ്ണമ്പത്ത്, മണ്ഡലം ഭാരവാഹികളായ ശശി പുളിയത്തിങ്കല്‍, ടി.ടി. ശങ്കരന്‍നായര്‍, രാജന്‍ യു, അനില്‍കുമാര്‍ അരിക്കുളം, എന്‍.പി. ബാബു,കോയക്കുട്ടി, കെ. ശ്രീകുമാര്‍, കെ. കലന്തന്‍, അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Description: Monthly payment controversy; Chief Minister resigns, Congress protests at Kurudimukku