‘തീ കൊണ്ടുള്ള വീട്’ കവിതാ സമാഹാരവുമായി മോഹനൻ നടുവത്തൂർ; പുസ്തകം പ്രകാശനം ചെയ്തു


Advertisement

കൊയിലാണ്ടി: സംവേദനം കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ മോഹനൻ നടുവത്തൂരിൻ്റെ കവിതാ സമാഹാരം ” തീ കൊണ്ടുള്ള വീട്‌” പ്രകാശനം ചെയ്തു. എഴുത്തുകാരൻ കൽപ്പറ്റ നാരായണനും വി.ആർ.സുധീഷും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

Advertisement

ചടങ്ങിൽ ജ്ഞാനേശ്വരി പ്രസാദകർ മണിശങ്കർ അധ്യക്ഷത വഹിച്ചു. എൻ.വി.ബാലകൃഷ്ണൻ പുസ്തക പരിചയം നിർവ്വഹിച്ചു. ബിജു കാവിൽ, പി.വി.രാജൻ, കരുണൻ പുസ്തക ഭവൻ, ആനന്ദൻ കാവും വട്ടം, പി.കെ.ഷൈജു, നവീന സുഭാഷ്, വിനോദ് മുചുകുന്ന് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രൗഡമായ പ്രശസ്തർ അണിനിരന്ന കവി സമ്മേളനവും നടന്നു.

Advertisement
Advertisement

Summary: Mohanan Naduwathur with his poetry collection ‘Thee kondulla Veedu’; The book was released