മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ ഇനി പുതിയ യു.വി വാട്ടര്‍ പ്യൂരിഫയിങ് സിസ്റ്റം


മൊടക്കല്ലൂര്‍: മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ കുടിവെളള പദ്ധതിയുടെ ഭാഗമായി യു.വി വാട്ടര്‍ പ്യൂരിഫയിംങ്ങ് സിസ്റ്റം സ്ഥാപിച്ചു. സ്‌കൂള്‍ പി.ടിഎ യുടെ സഹകരണത്തോടെയാണ  പ്യൂരിഫയിംങ്ങ്  സിസ്റ്റം സ്ഥാപിച്ചിട്ടുളളത്.

കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.ഡി പ്രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി എ പ്രസിഡന്റ് പ്രേംജിത്ത് പിലാച്ചേരി അധ്യക്ഷത വഹിച്ചു.

അധ്യാപകരായ കെ.പി പ്രകാശന്‍, പി.എന്‍ സുജന, സ്‌കൂള്‍ ലീഡര്‍ ശ്രീദേവ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.