ഡ്രൈവര്‍ക്ക് തലകറങ്ങി; ഓട്ടോ മറിഞ്ഞ് എം.എന്‍ കാരശ്ശേരി മാസ്റ്റര്‍ക്ക് പരിക്ക്


Advertisement

കോഴിക്കോട്: എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്. ചാത്തമംഗലത്തിന് സമീപത്ത് എം.എൻ.കാരശ്ശേരി സഞ്ചരിച്ച ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. എം.എൻ.കാരശ്ശേരിയെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Advertisement

ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് പെട്ടന്ന് തല കറക്കമുണ്ടാവുകയായിരുന്നു.

Advertisement

കോഴിക്കോട് സർവകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം എന്‍ കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവർത്തങ്ങളുമായി അറുപതിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Advertisement