തൊഴില്‍ അന്വേഷകര്‍ക്കും തീര്‍ത്തും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം; കൊയിലാണ്ടിയില്‍ നടക്കുന്ന മെഗാ തൊഴില്‍മേള രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും ന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടക്കുന്ന മെഗാ തൊഴില്‍മേളയുടെ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചെയ്തു. തൊഴില്‍ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും തീര്‍ത്തും സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ആരംഭിച്ച വെബ്‌സൈറ്റ് എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.
2024 സെപ്റ്റംബര്‍ 7 ശനിയാഴ്ച കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് മെഗാ തൊഴില്‍ മേള നടത്തുന്നത്. 35ല്‍ പരം കമ്പനി പ്രതിനിധികള്‍ നേരിട്ട് എത്തി ഇന്റര്‍വ്യൂ നടത്തുന്നതുവഴി 650ല്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അവസരം ലഭിക്കും. പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നര്‍ക്കും അപേക്ഷിക്കാം.സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ അവസരം ലഭിക്കും.
എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ് എന്നും സംഘാടക സമിതി അറിയിച്ചു .ജെസിഐ കൊയിലാണ്ടി പ്രസിഡണ്ടും കെ.എ.എസ് കോളേജ് മാനേജര്‍ കൂടിയായ അശ്വിന്‍ മനോജ്, പ്രോഗ്രാം ഡയറക്ടര്‍ ഡോ.നിവേദ്, ജെസിഐ വൈസ് പ്രസിഡണ്ട്മാരായ ഉജ്ജല്‍, രജീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
രജിസ്‌ട്രേഷന്‍ ലിങ്ക്: https://jobfair.plus/koyilandy/. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8075031668, 8075641327, 9895726850.