കൃത്രിമ നിറം ചേർത്ത് മിക്‌സ്ചര്‍ നിര്‍മിച്ചു; കുറ്റ്യാടിയിലെ ബേക്കറിക്ക് ഒരുലക്ഷത്തി അറുപതിനായിരം രൂപ പിഴ ചുമത്തി


Advertisement

കുറ്റ്യാടി: സിന്തറ്റിക് കളര്‍ ചേര്‍ത്ത മിക്‌സ്ചര്‍ പിടികൂടിയ കേസില്‍ ബേക്കറി ഉടമയ്ക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ചുമത്തി. കുറ്റ്യാടിയിലെ ഗ്യാലക്‌സി ബേക്കറി ആന്റ് കൂള്‍ബാറിന്റെ ഉടമയ്ക്കാണ് പിഴ ചുമത്തിയത്.

Advertisement

2018 ജൂലൈയില്‍ കോഴിക്കോട് ഫുഡ് സേഫ്റ്റി വിഭാഗം ബേക്കറിയില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമ കളര്‍ ചേര്‍ത്ത മിക്‌സ്ചര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഉടമയ്‌ക്കെതിരെ ഫുഡ് സേഫ്റ്റി വിഭാഗം കേസെടുക്കുകയായിരുന്നു.

Advertisement

Advertisement