കാണാതായ പൂക്കാട് സ്വദേശി നന്മണ്ടയില്‍ മരിച്ച നിലയില്‍


കൊയിലാണ്ടി: കാണാതായ പൂക്കാട് സ്വദേശി നന്മണ്ടയിലെ വാടക വീടിന് സമീപത്ത് മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

പത്തന്‍കണ്ടി സുരേഷാണ് മരണപ്പെട്ടത്. അന്‍പത്തിനാല് വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതലാണ് നന്മണ്ടയിലെ വാടക വീടായ നല്ലവീട്ടില്‍ മീത്തലില്‍ നിന്നും കാണാതായത്.

വാടക വീട്ടില്‍ നിന്നും 300 മീറ്റര്‍ ദൂരെയുള്ള ആളൊഴിഞ്ഞ വീടിന്റെ പറമ്പിലാണ് മൃതദേഹം കണ്ടത്. മതിലില്‍ നിന്നു വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു.

ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും.
മൃതദേഹം പൂക്കാടുള്ള വീട്ടില്‍ സംസ്കരിക്കും.

ഭാര്യ: ഗീത
മക്കള്‍: അര്‍ജുന്‍.[mid4