കാണാതായ മുചുകുന്ന് സ്വദേശിയായ യുവതിയെയും മക്കളെയും കണ്ടെത്തി
മുചുകുന്ന്: കഴിഞ്ഞ ദിവസം കാണാതായ മുചുകുന്ന് കേളപ്പജി നഗര്‍ സ്വദേശികളായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്തി. കാസര്‍ഗോഡ് പ്രവര്‍ത്തിക്കുന്ന ഒരു നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്നാണ് മൂവരെയും കണ്ടെത്തിയത്. വലിയ മലയില്‍ അശ്വതി (27), തേജല്‍ (7), തൃഷള്‍ (5) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്.
മുചുകുന്ന് സ്വദേശിനിയായ യുവതിയേയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞാണ് അശ്വതി ഇന്നലെ രാവിലെ വീട് വിട്ടിറങ്ങിയത്. ഇതിനിടെ മക്കളെ സ്‌കൂളിലെത്തി കൂടെ കുട്ടുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അശ്വതിയെയും മക്കളെയും കണ്മാനില്ലെന്ന കാര്യം മനസിലായത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. കൊയിലാണ്ടി പോലീസിന്‌റെ സഹായത്തോടെയാണ് മൂവരെയും കണ്ടെത്തിയത്.
Description: Missing Muchukunn woman and her two children have been found